കുന്നത്തൂര്‍: ശൂരനാട് വടക്ക് ഹൈസ്കൂള്‍ ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും അറവുമാലിന്യങ്ങള്‍ ചാക്കില്‍കെട്ടി പാതയോരത്ത് തള്ളുന്നതായി പരാതി.
ഇത് പതിവ് സംഭവമായിട്ടും പഞ്ചായത്തോ ആരോഗ്യവകുപ്പോ പോലീസോ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തുന്ന സംഘം ചെറിയ ചാക്കുകളിലാക്കിയ ഇറച്ചി മാലിന്യം പാതയോരത്തെ കുറ്റിക്കാടുകളിലേക്ക് വലിച്ചെറിയുകയാണ് പതിവ്. ഇത് പിന്നീട് തെരുവ് നായ്ക്കളും മറ്റും വലിച്ച് റോഡിലേക്കിടുന്നു.
ഇറച്ചി മാലിന്യങ്ങളുടെ രൂക്ഷമായ ദുര്‍ഗന്ധംമൂലം റോഡിലൂടെ മൂക്കുപൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. രൂക്ഷമായ ദുര്‍ഗന്ധം നിമിത്തം സമീപത്തെ സ്കൂളുകളിലെ കുട്ടികള്‍ക്ക് ക്ലാസിലിരിക്കാന്‍ വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
കാക്കകളും മറ്റ് പക്ഷികളും ഇറച്ചി മാലിന്യം സമീപത്തെ സ്കൂളുകളിലെയും വീടുകളിലെയും കിണറുകളിലും കുടിവെള്ള സംഭരണികളിലും കൊണ്ടിടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു.
അറവുമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതരോ പ്രദേശത്ത് ക്ലോറിനേഷന് നടത്താന്‍ ആരോഗ്യവകുപ്പോ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. രണ്ടുമാസം മുമ്പാണ് ഇതേ പ്രദേശത്ത് കക്കൂസ് മാലിന്യം ഒഴുക്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: