പൂച്ചാക്കല്‍: പള്ളിപ്പുറം തിരുഐരാണിക്കുളം കളത്തില്‍ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഡിസംബര്‍ 31ന് തുടങ്ങും. വൈകിട്ട് കലവറ നിറയ്ക്കല്‍. പുത്തേഴത്തും കാട്ടില്‍ സര്പ്പപരദേവതാ ക്ഷേത്രത്തില്‍ നിന്നും 818-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം ഓഫീസില്‍ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് കലവറ നിറയ്ക്കല്‍. ഒന്നിന് കോച്ചേരി കളരി ക്ഷേത്രത്തില്‍ നിന്നുള്ള കലവറ നിറയ്ക്കല്‍. ദീപാരാധനയ്ക്ക് ശേഷം തിരുവാതിരകളി. രണ്ടിന് അയ്യന്‍കോവില്‍ നിന്നുള്ള കലവറ നിറയ്ക്കല്‍. ദീപാരാധനയ്ക്ക് ശേഷം തിരുവാതിരകളി. മൂന്നിന് രാവിലെ ഒന്പതുമുതല് ഉമാമഹേശ്വര നാരായണീയ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയ പാരായണം. തുടര്‍ന്ന് തിരുവാതിരകളി. രാത്രി എട്ടിന് എട്ടങ്ങാടി നിവേദ്യം.
നാലിന് രാവിലെ ഏഴിനു പുരാണ പാരായണം. എട്ടിന് ശ്രീബലി, 12ന് കളഭാഭിഷേകം തുടര്‍ന്ന് പ്രസാദമൂട്ട്, വൈകിട്ട് അഞ്ചുമുതല്‍ കാഴ്ചശ്രീബലി തുടര്‍ന്ന് 101 വനിതകളുടെ തിരുവാതിരകളി. 10 മുതല്‍ തിരുവാതിരവിളക്ക്. ജനുവരി അഞ്ചിന് പുലര്‍ച്ചെ അഞ്ചിന് തിരുവാതിര ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: