ആലപ്പുഴ: ആലപ്പുഴ ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ചു ബീച്ചില്‍ ഒരുക്കിയ ത്രിമാനചിത്രങ്ങള്‍ കൗതുകമാകുന്നു. ആലപ്പുഴ തിരുമല വാര്‍ഡ് തൈയില്‍ പുരയിടത്തില്‍ ശിവദാസ് വാസുവാണ് 132ഉം അമ്പതും ചതുരശ്രയടി വലിപ്പത്തിലുള്ള രണ്ടു ത്രിമാനചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ബീച്ചിലെ ത്രിമാനചിത്രങ്ങള്‍ കാണാനും ചിത്രത്തോടൊപ്പം നിന്നു ഫോട്ടോയെടുക്കാനും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
ഒരു പ്രത്യേക അനുപാതത്തില്‍ വിസ്തീര്‍ണം കൂട്ടി തറയില്‍ വരയ്ക്കുന്ന ത്രിമാനചിത്രങ്ങള്‍ ഒരു പ്രത്യേക വീക്ഷണകോണില്‍ ത്രിമാനപ്രതീതി ഉയര്‍ത്തുന്നു. വിദേശരാജ്യങ്ങളില്‍ വന്‍ പ്രചാരത്തിലുള്ള ത്രിമാനചിത്രങ്ങള്‍ ഇന്ത്യയില്‍ അത്രകണ്ട് പ്രചാരത്തിലായിട്ടില്ല. പാശ്ചാത്യ ചിത്രകാരന്മാരായ ജൂലിയന്‍ ബീവര്‍, കര്‍ട്ട് വെന്നര്‍ എന്നിവരാണ് ലോകത്ത് ത്രിമാനചിത്രകലയുടെ പ്രചാരകര്‍. ഒപ്റ്റിക്കല്‍ ഇല്യൂഷനില്‍ അധിഷ്ഠിതമായി വരയ്ക്കുന്ന ത്രിമാനചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തുമ്പോള്‍ ലഭിക്കുന്ന ബിംബം ആരെയും അത്ഭുതപ്പെടുത്തും. ഭാരതത്തിലും വിദേശത്തുമുള്‍പ്പെടെ നിരവധി ത്രിമാനചിത്രങ്ങള്‍ വരച്ച് ശിവദാസ് ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
ത്രീഡി പെയിന്റിങ്ങിനു പുറമെ പോര്‍ട്രൈറ്റ്, കാരിക്കേച്ചര്‍ ഡ്രോയിംഗിലും ശിവദാസ് തന്റെ മികവു തെളിയിച്ചിട്ടുണ്ട്. കൂടാതെ മനുഷ്യശരീരത്തില്‍ ത്രിമാനചിത്രം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. ഡിസംബര്‍ 31നാണ് ചിത്രപ്രദര്‍ശനം അവസാനിക്കുക. ശിവദാസിന്റെ ഇ-മെയില്‍ വിലാസം: [email protected]. ഫോണ്‍: 9562628850.
പ്രതികരിക്കാൻ ഇവിടെ എഴുതുക: