തുറവൂര്‍: വഴിത്തര്‍ക്കത്തില്‍ മദ്ധ്യസ്ഥത വഹിച്ച വനിതാപഞ്ചായത്തംഗത്തെ ചുറ്റികയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് അരൂരില്‍ സമ്മേളനം നടത്തി. അരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ട്രീസാ പീറ്ററിനെയാണ് ഗുരുതരമായ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആഞ്ഞിലിക്കാട് സ്വദേശിയായ അനില്‍കുമാറി (37)നെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ സമ്മേളനം കെപിസിസി സെക്രട്ടറി എം.കെ. അബ്ദുള്‍ ഗഫൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പോള്‍ കളത്തറ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: