മണ്ണഞ്ചേരി: ചെട്ടികാട് കടപ്പുറത്ത് മയക്കുമരുന്ന് വില്‍ക്കാനെത്തിയ സംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. പുറത്തുനിന്നും കടപ്പുറത്ത് എത്തിയ സംഘത്തിന് പരിക്ക് പറ്റിയെങ്കിലും ആശുപത്രിയിലോ പോലീസ് സ്റ്റേഷനിലോ ഇവര്‍ എത്തിയിട്ടില്ല. കുറച്ചുനാളായി പരിചയമില്ലാത്ത ഒരുപറ്റം ചെറുപ്പക്കാര്‍ ഇവിടെ സ്ഥിരസന്ദര്ശകരാണെന്നും ഇവര്‍ ഈ പ്രദേശത്തെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരി വസ്തുക്കള്‍ ഉപയോഗിക്കാന്‍ നല്‍കുന്നത് കണ്ട് ചോദ്യംചെയ്ത പ്രദേശവാസികളെ പലതവണ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ഇത്തരത്തില്‍ എത്തിയ ഒരു സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും ഇനിമേലില്‍ ഈ പ്രദേശത്ത് ലഹരിവസ്തുക്കളുമായി എത്തരുതെന്ന് താക്കീതോടെ വിട്ടയക്കുകയും ചെയ്തിരുന്നു. ഇവര്‍ പോയി കൂടുതല്‍ സംഘാംഗങ്ങളുമായി എത്തുകയും കണ്ടവരയെല്ലാം ആക്രമിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ സംഘടിച്ച് ഇവരെ നേരിടുകയായിരുന്നു. പ്രദേശത്ത് ഇത്തരത്തിലുള്ള ലഹരി ഉപയോഗവും വിതരണവും നടക്കുന്നതായി മാസങ്ങള്‍ക്കു മുമ്പ് തന്നെ പലതവണ പോലീസില്‍ വിവരം നല്‍കിയിരുന്നവെങ്കിലും ഈ ഭാഗത്തേക്ക് വാഹന പരിശോധനയ്ക്കല്ലാതെ പോലീസ് എത്താറില്ലെന്ന് നാട്ടുകാര്‍ രോഷത്തോടെ പരാതിപറയുന്നു.
എന്നാല്‍ നൈറ്റ് പട്രോളിങ് അടക്കം ഈ പ്രദേശത്ത് പോലീസ് നിരീക്ഷണം കൃത്യമായുണ്ടെന്നും ഇവിടുത്തെ ബീച്ചില്‍ അന്യജില്ലകളില്‍ നിന്നും പോലും നിരവധിപേര്‍ ഭംഗി ആസ്വദിക്കാന്‍ എത്തുന്നുണ്ടെന്നും ഇവര്ക്കടക്കമുള്ള സംരക്ഷണവും മറ്റും കൃത്യമായി ചെയ്യുന്നുണ്ടെന്നും മണ്ണഞ്ചേരി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: