കുമ്പളം: മാറിവരുന്ന ഭരണാധികാരികള്‍ തേവര-കുമ്പളം പാലം നിര്‍മ്മിക്കുമെന്ന് പറയുന്നതല്ലാതെ അതിനുവേണ്ട യാതൊരു നടപടികളും എടുക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് കുമ്പളം നിവാസികള്‍ സമരത്തിനൊരുങ്ങുന്നു. കുമ്പളം നിവാസികള്‍ക്ക് ഗതാഗതക്കുരുക്കില്‍പ്പെടാതെ പെട്ടെന്ന് നഗരത്തിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗമാണ് തേവര-കുമ്പളം പാലം. ഈ പാലം യാഥാര്‍ത്ഥ്യമായാല്‍ നാലുകിലോമീറ്റര്കൊണ്ട് കുമ്പളത്തുകാര്‍ക്ക് എം.ജി. റോഡില്‍ എത്തിച്ചേരാനാകും.
തെരഞ്ഞെടുപ്പുകാലം വരുമ്പോള്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ പാലം നിര്‍മ്മാണം പ്രകടനപത്രികയില്‍ ഉള്പ്പെടുത്തുന്നതല്ലാതെ തെരഞ്ഞെടുപ്പു കഴിയുന്നതോടുകൂടി ആഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. ഈ മണ്ഡലത്തിലെ എംഎല്‍എ സംസ്ഥാനത്തെ പ്രമുഖ മന്ത്രിയായിട്ടുകൂടി കുമ്പളത്തുവരുമ്പോള് പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ പാലം നിര്‍മ്മാണത്തിനാവശ്യമായ പ്രാഥമിക കാര്യങ്ങള്‍പോലും ചെയ്തിട്ടില്ല.
കൊച്ചിന് കോര്‍പ്പറേഷനും ജിസിഡിഎയും സംസ്ഥാന സര്‍ക്കാരുകളും പാലം നിര്‍മ്മിക്കുമെന്ന് പലകാലയളവില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും യാതൊരു നടപടിയുമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നത്. ദേശീയപാത ഉപരോധമുള്‍പ്പെടെയുള്ള സമരപരിപാടികളാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുന്നത്.
കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ‘നമ്മുടെ ഗ്രാമം അന്നും ഇന്നും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചര്‍ച്ചയിലാണ് പാലത്തിനുവേണ്ടി സമരംചെയ്യാനുള്ള തീരുമാനമുണ്ടായത്. കുമ്പളത്തെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കുമ്പളം വടക്കേയറ്റത്തുനിന്നും കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് കെ.ജി. മുരളീധരന് അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ മുന്‍ വൈറ്റില ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കുമ്പളം രാജപ്പന് ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ ഗവ: ആര്‍ട്സ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സി.എ. മോഹന്‍ദാസ് വിഷയം അവതരിപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജാ വല്ലഭന്, ജലിന് കുമ്പളം, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം വി.ആര്. മുരുകേശന്, എ.എസ്. മിറാജ്, എം.എന്‍. വിജയന്, കുമ്പളം ആര്‍പിഎം ഹൈസ്കൂള്‍ മുന്‍ ഹെഡ്മാസ്റ്റര് മുരളീധരന്, ഗിരിജാദേവി ടീച്ചര്‍, ടി.ആര്. അശോകന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: