തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ ആസ്ഥാനമാക്കിയുള്ള ശാരദ കൃഷ്ണയ്യര്‍ സദ്ഗമയ സെന്റര്‍ ഫോര്‍ വിമന്‍സ് എംപവര്‍മെന്റിന്റെ പുതിയ തയ്യല്‍ കേന്ദ്രം ‘വി. ആര്. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ തയ്യല്‍ കേന്ദ്രം’ എന്ന പേരില്‍ ഉദയംപേരൂര്‍ ലിറ്റില്ഫ്ളെവര് സ്കൂള്‍ അങ്കണത്തില്‍ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അജിത സലിം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഇ. എക്സ്. ജോസഫ്, ബാലഗോപാല്‍ രാമമോഹന്‍, വി. ജെ. ജോസ്, സോമിനി സണ്ണി, പി. കെ. സുബ്രഹ്മണ്യന്, ഓമന ചന്ദ്രമോഹന്, ഗ്രേസ് കൊപ്ര എന്നിവര്‍ സംസാരിച്ചു.
സൊസൈറ്റിയുടെ ആദ്യ തയ്യല്‍ കേന്ദ്രത്തിലെ ഇക്കഴിഞ്ഞ ബാച്ചില്‍ തയ്യല്‍ പരിശീലനം നേടിയ 30 സ്ത്രീകള്‍ക്ക് മന്ത്രി കെ. ബാബു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
സ്ത്രീകളുടെ ഉന്നമനവും അവരെ എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്തരാക്കുകയും ചെയ്യുക എന്നതാണ് സൊസൈറ്റിയുടെ ഉദ്ദേശ്യമെന്നും അതിനുവേണ്ടി അവര്‍ക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സൗജന്യ പരിശീലന ക്ലാസുകള്‍ നല്‍കുന്നുണ്ടെന്നും സൊസൈറ്റിയുടെ സെക്രട്ടറി ഉഷ മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: