കൊട്ടാരക്കര: കുളക്കടയില്‍ പഞ്ചായത്ത് പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ എല്‍ഡിഎഫ് പുറത്താക്കി. പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ കെ.വി.അനിലിനെതിരെ ഇന്നലെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ആറ് മാസങ്ങള്‍ക്ക് മുമ്പ് ആര്‍എസ്പി യുഡിഎഫില്‍ എത്തിയതിലൂടെ നേടിയ ഭരണം യുഡിഎഫിന് നഷ്ടമാകുന്നത്. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന സ്വതന്ത്ര അംഗം എല്‍ഡിഎഫില്‍ ചേക്കേറിയതിലൂടെ 12ന് വൈസ്പ്രസിഡന്റായ സിപിഐക്കാരിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപെട്ടിരുന്നു.
ഭരണകക്ഷിയുടെ അംഗബലം പത്തില്‍ നിന്ന് ഒന്‍പതായി കുറഞ്ഞതാണ് അന്ന് അവിശ്വാസം പരാജയപെടാന് കാരണമായത്. ഇതോടെ പ്രസിഡന്റിനെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്കി.ഇന്നലെ പരിഗണിച്ചപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങി പോകുകയും കേരള കോണ്‍ഗ്രസ് (ബി)യിലെ ഒരംഗം വിട്ടുനില്‍ക്കുകയും ചെയ്തു.ഇതോടെ അവിശ്വാസം പാസായി.
ജൂണ്‍ 12ന് അവിശ്വാസപ്രമേയത്തിലൂടെ സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ടി.ഗീതയെ പുറത്താക്കി പെരുങ്കുളം വാര്‍ഡംഗം കൂടിയായിരുന്ന കോണ്‍ഗ്രസ്സിലെ കെ.വി.അനില്‍ പ്രസിഡന്റായത്. അന്നു നടന്ന വൈസ് പ്രസിഡന്റിനെതിരായ അവിശ്വാസം ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. എല്‍ഡിഎഫ് കുത്തകയാക്കിയിരുന്ന കുളക്കടയില്‍ ഭരണത്തില്‍ ഏറി ആറ് മാസത്തിനകം രൂപപെട്ട അടിയൊഴുക്കില്‍ യുഡിഎഫിന്റ ഭരണം അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: