ചേര്‍ത്തല: ചെറുവാരണം അയ്യപ്പഞ്ചേരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം ജനുവരി ആറു മുതല്‍ 11 വരെ നടക്കും. ആറിനു രാത്രി എട്ടിനും 8.30നും മദ്ധ്യേ മേനാട്ട് മന കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, തുടര്‍ന്ന് കൊടിയേറ്റ് സദ്യ. 104-ാം നമ്പര്‍ വനിതാ സമാജത്തിന്റെയും സ്വാശ്രയസംഘാംഗങ്ങളുടെയും തിരുവാതിരയും നടക്കും. ഏഴിനു വൈകിട്ട് അഞ്ചിനു കാഴ്ചശ്രീബലി, എട്ടിനു ഓട്ടന്തുള്ളല്, തുടര്‍ന്ന് സംഗീതസദസ്. എട്ടിനു രാത്രി 8.30ന് സോപാനസംഗീതം, പുരാണബാലെ എന്നിവ നടക്കും. ഒമ്പതിനു രാത്രി 10ന് നാടകം. 10ന് വൈകിട്ട് കാഞ്ചികാമകോടി ആസ്ഥാനവിദ്വാന്‍ മരുത്തോര്‍വട്ടം ഉണ്ണികൃഷ്ണനെ അയ്യപ്പശ്രീപുരസ്ക്കാരം നല്കി ആദരിക്കും, തുടര്‍ന്ന് സ്പെഷല്‍ പഞ്ചാരിമേളം, മല്ലാരി മെഗാഫ്യൂഷന്‍. 11ന് രാവിലെ 10ന് ആറാട്ടിന് പുറപ്പാട്, 12ന് തിരിച്ചെഴുന്നള്ളത്ത് തുടര്‍ന്ന് വലിയകാണിക്ക, ആറാട്ട് സദ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: