കൊച്ചി: പഞ്ചാബിന്റെ വശ്യമായ നൃത്തച്ചുവടുകള്‍ക്ക് താളം പിടിച്ച് കൊച്ചി നവവല്സരപ്പിറവിയിലേക്ക്. ഭാരതീയത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് പഞ്ചാബി നൃത്തസംഗീതം അരങ്ങേറിയത്. പതിനഞ്ചംഗ യുവസംഘമാണ് നൃത്തസംഗീത വിരുന്നൊരിക്കിയത്.
ഭാരതീയം കൊടിയിറങ്ങുമ്പോള്‍ വിശാലമായ പന്തലും വേദിക്കുമുന്നിലായി ഒരുക്കിയ ഇന്ത്യ ഗേറ്റിന്റെ പ്രതിരൂപവും മറ്റൊരു അപൂര്‍വ അനുഭവമായി മാറി. 90 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ത്യ ഗേറ്റിനെ അനുസ്മരിച്ചാണ് ഇത്തരമൊരു സ്മാരക കവാടം നിര്‍മ്മിച്ചത്.
കൊച്ചിയിലെ നിയോ കൊച്ചിന് ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസാണ് പന്തലും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
2500 അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച പെര്‍ഫോമന്‍സ് സ്്റ്റേജ് ഏറെ കലാകാരന്മാരുടെയും കാണികളുടെയും ഏറെ പ്രശംസ പിടിച്ചുപറ്റി. മൂവായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ശൗചാലയങ്ങളും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: