തൃപ്പൂണിത്തുറ: കേരളത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ കഴിഞ്ഞ 100 വര്‍ഷങ്ങള്‍കൊണ്ട് ഒട്ടേറെ നേട്ടങ്ങള്‍ നേടിയെടുത്തിട്ടുണ്ടെന്നും സമൂഹത്തിനാകെ സേവനം ചെയ്യാന്‍ കഴിഞ്ഞുവെന്നും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഹരികുമാര്‍ കോയിക്കല്‍ പറഞ്ഞു.
പുതിയകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ കൊച്ചി കണയന്നൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡംഗവുമായ എം.എം. ഗോവിന്ദന്കുട്ടിമാസ്റ്റര് അദ്ധ്യക്ഷതവഹിച്ചു. കുന്നത്തുനാട് താലൂക്ക് യൂണിയന് പ്രസിഡന്റും ഡയറക്ടര്‍ബോര്‍ഡ് അംഗവുമായ പി. എസ്. രാജന് ശതാബ്ദി സന്ദേശം നല്കി.
വിവിധ കരയോഗം പ്രസിഡന്റുമാരായ എം. കെ. രാധാകൃഷ്ണന്, രാധാകൃഷ്ണന് മേലേത്ത്, ജയന് പാലയില്‍, എസ്. ജി. പിള്ള, എന്‍. നാരായണന്, വേണുഗോപാല്‍, ഗോപി കൃഷ്ണന്, പി. ശശിധരന്, ബാലഗോപാല്‍, പി. എസ്. രഘുനന്ദനന്, കെ. എസ്. നായര്‍, കല്യാണകൃഷ്ണന്, സോമന് വളവക്കാട്ട്, ഇ. ബി. സുനില്‍കുമാര്‍, താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് വി. മുരളീധരന്‍മാസ്റ്റര്‍, അനുപമ, എ.സി. മോഹനന്, യൂണിയന് കമ്മറ്റി അംഗങ്ങളായ പി. ഉണ്ണികൃഷ്ണന്, കെ. സുരേഷ്ചന്ദ്രന്‍, വനിതായൂണിയന്‍ പ്രസിഡന്റ് കെ. കെ. ശാലിനി, യൂണിയന് സെക്രട്ടറി രഞ്ജിത്ത് എസ്. മേനോന്, ഡോ. എന്‍. സി. ഉണ്ണികൃഷ്ണന് (ചെയര്മാന്), കെ.പി. രാഘവമേനോന്‍ (കണ്‍വീനര്‍) എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: