മരട്: കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മരട് പിഎസ് മിഷന് ആശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതിപോസ്റ്റ് തകര്‍ന്നു. വൈദ്യുതിപോസ്റ്റിലിടിച്ച കാര്‍ വട്ടംകറങ്ങി സ്വകാര്യബസ്സിനു പുറകില്‍ ഇടിച്ചാണ് നിന്നത്.
കാര്‍യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇവരെ സമീപമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി ചുള്ളിക്കല്‍ സ്വദേശികളായ തുണ്ടിപ്പറമ്പില്‍ രാജി (38), ശാന്ത (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4മണിക്കാണ് അപകടം നടന്നത്. തൃപ്പൂണിത്തുറയില്‍നിന്നും കുണ്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.
ഈ ഭാഗത്ത് വാഹനാപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.
വന്‍ദുരന്തമായി മാറിയിരുന്ന ഗ്യാസ് ടാങ്കര്‍ലോറി മറിഞ്ഞതും ഇതേ സ്ഥലത്തുതന്നെയാണ്. വാഹനങ്ങളുടെ അമിതവേഗവും റോഡിന് വീതിയില്ലാത്തതും ബസ്സ്റ്റോപ്പാണെന്നുള്ള മുന്നറിയിപ്പില്ലാത്തതും ബസുകള്‍ റോഡിന്റെ നടുക്ക് നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതുമാണ് അപകടങ്ങള്‍ക്ക് കാരണമായിത്തീരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: