ആലപ്പുഴ: കുടുംബശ്രീയുടെ നക്ഷത്രക്കൂട്ടം എന്ന ജില്ലാതല ബാലസഭാ ക്യാമ്പിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലെ ബാലസഭാംഗങ്ങള് കലവൂരിലെ വൃദ്ധസദനം സന്ദര്‍ശിച്ചു. അഖിലകേരള വൃദ്ധസദന ട്രസ്റ്റിന്റെ പ്രസിഡന്റ് കണ്ണപ്പന്, ബാലസഭാ ജില്ലാതല ആര്‍പി: ജതീന്ദ്രന്‍, കുടുംബശ്രീ എഡിഎംസി സുജ ഈപ്പന്, ബാലസഭാ കണ്‍സള്‍ട്ടന്റ് രാജേഷ് പൈ, ആര്‍പിമാരായ ബിജു, പ്രസാദ് ദാസ്, കെ.പി. സാബു, ബാലസഭാംഗങ്ങളായ ഉണ്ണി മനോഹരന്, കാളിദാസ് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. കുട്ടികള്‍ ക്രിസ്മസ് ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍ എന്നിവ അവതരിപ്പിക്കുകയും കേക്ക് വിതരണം ചെയ്യുകയും ചെയ്തു. മക്കള്‍ ഉപേക്ഷിച്ച അച്ഛന്മാര് അവരുടെ കഥകള്‍ പങ്കുവച്ചത് കുട്ടികളെ കണ്ണീരിലാഴ്ത്തി. ഇവിടുത്തെ അപ്പൂപ്പന്മാരോടൊപ്പം മണിക്കൂറുകളോളം ചെലവഴിച്ച ശേഷമാണ് കുട്ടികള്‍ സഹവാസ ക്യാമ്പിലേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: