തിരുവനന്തപുരം: ജനശ്രീ മിഷന്റെ സംസ്ഥാന ക്യാമ്പ് ഉദ്ഘാടനത്തില്‍ നിന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് വിട്ടുനിന്നു. വ്യക്തിപരമായ അസൗകര്യങ്ങള്‍ കൊണ്ടാണ് ചടങ്ങില്‍ നിന്നും മാറിയതെന്നാണ് വിശദീകരണമെങ്കിലും ബാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിലെ പോരാണ് കാരണമെന്നാണ് സൂചന.
ഇന്ന് രാവിലെ ക്യാമ്പ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് സുധീരനാണ്. കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസനുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് സുധീരന് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നാണ് വിലയിരുത്തല്‍. മദ്യനയവുമായി ബന്ധപ്പെട്ട് സുധീരന്റെ നിലപാടിനെ ഹസന് അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് തന്നെ പരസ്യവിമര്‍ശനം നടത്തിയതില്‍ സുധീരന് അതൃപ്തനാണ്. ഈ അതൃപ്തി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സുധീരന് ജനശ്രീ പരിപാടിയില്‍ നിന്നും വിട്ടു നിന്നത്. ഹസന് നേതൃത്വം നല്കുന്ന സംഘടനയാണ് ജനശ്രീ.
അതേസമയം കഴിഞ്ഞ രണ്ടു ദിവസമായി സുധീരന് പൊതു ചടങ്ങുകളില്‍ ഒന്നും പങ്കെടുക്കുന്നില്ല. വ്യക്തിപരമായ യാത്രകളിലാണെന്നാണ് വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: