തൃശൂര്‍: ബോണ്‍ നത്താലയോടനുബന്ധിച്ച് ഇന്ന് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ വ്യാപകമായ പ്രതിഷേധം. ഇന്ന് രാവിലെ പത്തുമുതല്‍ രാത്രി വരെ നഗരത്തിലേക്ക് യാതൊരു തരത്തിലുള്ള വാഹനങ്ങളും കടത്താതെയുള്ള ഗതാഗത നിയന്ത്രണം ജനങ്ങളെ ദുരിതത്തിലാക്കും.
തൃശൂര്‍ പൂരത്തിനോ പുലിക്കളിക്കുപോലും ഇത്തരത്തിലൊരു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താതിരുന്ന അധികൃതര്‍ ഇന്ന് നടക്കുന്ന ബോണ്‍ നത്താലയുടെ പരിപാടിക്ക് സൗകര്യം ചെയ്തുകൊടുത്തതില്‍ ദുരൂഹതയുണ്ട്. ഇന്ന് മണ്ഡല മാസാചരണത്തിന്റെ ഭാഗമായി മണ്ഡലം 41 ആഘോഷമാണ്. ശബരിമലയിലേക്ക് ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് യാത്രയായിക്കൊണ്ടിരിക്കുന്നത്.
ഭൂരിഭാഗം പേരും നഗരത്തില്‍ വടക്കുന്നാഥന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം മാത്രമെ ശബരിമലക്ക് യാത്രയാകൂ. നിലവിലെ സാഹചര്യത്തില്‍ അയ്യപ്പഭക്തന്മാരുടെ വാഹനങ്ങള്‍ പോലും പ്രദക്ഷിണവഴിയിലേക്ക് കടത്തിവിടാതെയുള്ള ഗതാഗതനിയന്ത്രണത്തിനാണ് അധികൃതര്‍ ഒരുങ്ങുന്നത്. മറ്റുപരിപാടികള്ക്കെല്ലാം തന്നെ പടിഞ്ഞാറെ കോട്ട, ശക്തന്, വടക്കെ സ്റ്റാന്റ് എന്നിവിടങ്ങളിലേക്ക് മറ്റു വാഹനങ്ങളിലെ ബസ്സുകള്‍ വഴിതിരിച്ചുവിടുകയാണ് പതിവ്. എന്നാല്‍ നാളെ രണ്ട് സ്റ്റാന്റുകളിലേക്കും വാഹനങ്ങള്‍ കടത്താതെയുള്ള ഗതാഗത നിയന്ത്രണമാണ് പോലീസ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുന്നംകുളം ഭാഗത്തുനിന്നും വരുന്ന യാത്രക്കാര്‍ക്ക് ലുലു സെന്ററിനടുത്ത് ഇറങ്ങേണ്ടിവരും.
തുടര്‍ന്ന് ഓട്ടോറിക്ഷ വിളിച്ചുവേണ്ടിവരും നഗരത്തിലെത്താന്‍. പോലീസ് അധികൃതരുടെ പുതിയ ഗതാഗത നിയന്ത്രണം ഇന്ന് നഗരത്തില്‍ ഹര്‍ത്താല്‍ പ്രതീതിയാണ് ഉണ്ടാക്കുക. മുന്കാലങ്ങളിലൊന്നുംതന്നെ ഇല്ലാത്ത തരത്തിലുള്ള ഗതാഗതനിയന്ത്രണത്തിന് വിവിധ ഹൈന്ദവ സംഘടനകള്‍ ശക്തിയായി പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദി, വിഎച്ച്പി, തുടങ്ങിയസംഘടനകള് കളക്ടറേയും സിറ്റി പോലീസ് കമ്മീഷണറേയും സംഭവത്തിന്റെ പ്രതിഷേധം അറിയിച്ചു. ഗതാഗത നിയന്ത്രണം പിന്‍വലിച്ച് ജനങ്ങള്‍ക്ക് നഗരത്തിലെത്തുവാനുള്ള സൗകര്യം ഒരുക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: