മരട്: മരട് നഗരസഭ അതിര്‍ത്തിയില്‍ ഗ്രിഗറി സ്കൂളിന് സമീപം 8 ഏക്കര്‍ തണ്ണീര്‍ത്തടങ്ങളും കണ്ടല്‍ക്കാടുകളും നശിപ്പിച്ചും തോട് നികത്തിയും ഭൂമി നികത്തിയിരിക്കുന്നത്. നഗരസഭയുടെ ബ്ലോക്ക് 13 റീസര്‍വേ നമ്പര്‍ 416/2ല്‍ ആണ് നികത്തല്‍ തുടരുന്നത്. നഗരസഭയുടെ സ്റ്റോപ്പ് മെമ്മോപോലും പരിഗണിക്കാതെയാണ് ഈ നികത്തല്‍. പ്രദേശത്ത് ഒരുസെന്റിന് അഞ്ചുലക്ഷത്തോളമാണ് ഭൂമിയുടെ ഇപ്പോഴത്തെ മതിപ്പുവില. ഇതനുസരിച്ച് പത്തുകോടിരൂപയുടെ ഭൂമിയാണ് അനധികൃതമായി മണ്ണിട്ടുനികത്തി കയ്യേറിയിരിക്കുന്നത്.
തീരദേശ പരിപാലനനിയമ പരിധിയില്വരുന്നതാണ് നാല് ഏക്കര്‍വരുന്ന ഇതില്‍പ്പെടുന്ന പ്രദേശം. എന്നാല്‍ റവന്യു അധികൃതരും ജില്ലാഭരണകൂടവും നിസ്സഹായകരാണെന്ന് അറിയുന്നത്. അപ്പോള്‍ സംസ്ഥാന ഭരണകൂടത്തിന്റെ ശക്തമായ ഇടപെടലാണ് ഇതിനുപിന്നിലെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. എസ്. സീതാരാമന് പറഞ്ഞു. ബിജെപി പരിസ്ഥിതി സെല്‍ ശക്തമായ സമരവുമായി രംഗത്തുവരുമെന്ന് ഏലൂര്‍ ഗോപിനാഥ് അറിയിച്ചു. ടി.എന്‍. പ്രതാപന്, എം.വി. സുധീപ്, എം.പി. പീറ്റര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
ഭൂമികയ്യേറ്റം സംബന്ധിച്ചകാര്യം കൗണ്‍സിലര്‍ പി.ഡി. രാജേഷാണ് നഗരസഭാകൗണ്‍സില്‍ യോഗത്തില്‍ പരാതിയായി ഉന്നയിച്ചത്. സിപിഎമ്മിലെ ഗ്രൂപ്പുപോരിന്റെ ഭാഗമായി ലോക്കല്‍ കമ്മറ്റിയില്‍നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്ന ആളാണ് രാജേഷ്. സിപിഎമ്മിലെ ഔദേ്യാഗിക വിഭാഗത്തിലെ ചിലരുടെ ഒത്താശയും ഇതിനുപിന്നിലുണ്ട്.
ഭൂമാഫിയകളും ഒരുവിഭാഗം ഉദേ്യാഗസ്ഥരും ചേര്‍ന്ന് നടത്തിയ ഭൂമികയ്യേറ്റത്തെക്കുറിച്ച് വിശദമായ അനേ്വഷണം നടത്തുമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു. മരട് ഗ്രിഗോറിയന്‍ സ്കൂളിന് സമീപത്തായാണ് കായല്‍ പുറംപോക്കും തോടും ഉള്‍പ്പെടെ രണ്ടേക്കറോളം റവന്യു പുറംപോക്ക് സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ മണ്ണിട്ടുനികത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: