കോട്ടയം: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലും മതപരാവര്‍ത്തന ചടങ്ങ് നടന്നു. കോട്ടയത്ത് 11 കുടുംബങ്ങളില്‍ നിന്നായി 17 പേരും പൊന്‍കുന്നത്ത് 21 കുടുംബങ്ങളില്‍ പെട്ട 46 പേരും സ്വധര്‍മ്മത്തിലേക്ക് മടങ്ങി.
മണര്‍കാട്, കുമരകം, വൈക്കം, തിരുവാര്‍പ്പ് എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള പെന്തക്കോസ്ത,് യഹോവാ സാക്ഷി, റോമന്‍ കത്തോലിക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് കോട്ടയത്തെ മതപരാവര്‍ത്തന ചടങ്ങില്‍ പങ്കെടുത്തത്. പൊന്‍കുന്നത്ത് സാംബവ, കെപിഎംഎസ് വിഭാഗത്തില്‍ നിന്നും മതം മാറി ക്രിസ്തുമതം സ്വീകരിച്ചവരാണ് ഹിന്ദുമതത്തില്‍ തിരികെയെത്തിയത്. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സ്വാമി ഗരുഡധ്വജാനന്ദ, മര്‍ഗ്ഗദര്‍ശക മണ്ഡല സംസ്ഥാന സെക്രട്ടറി സദ്സ്വരൂപാനന്ദ സ്വാമി, വിഎച്ച്പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.കെ. ഭാസ്കരന്, ജില്ലാ ഭാരവാഹികളായ കെ. കെ. സോമശേഖരന്‍, എം.എന്‍. രാധാകൃഷ്ണന്, ശിവദാസന്‍, കേരള ഹിന്ദുഹെല്‍പ്പ് ലൈന്‍ ഭാരവാഹി ശ്രീകുമാര്‍ വില്ലണി, ഹിന്ദുഹൈല്പ്പ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ സാബുരാജ്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്. എസ്. അജിത്കുമാര്‍, കെപിഎംഎസ് കാഞ്ഞിരപ്പള്ളി യൂണിയന് സെക്രട്ടറി പി.കെ. ശശി പച്ചിലമറ്റം, കെപിഎംഎസ് മുന്‍ സംസ്ഥാന കമ്മിറ്റിയംഗം ഇ.ജെ. തങ്കപ്പന് തുടങ്ങിയവര്‍ പൊന്‍കുന്നത്ത് നടന്ന ചടങ്ങിന് നേതൃത്വം നല്കി.
കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിന് ആര്യസമാജത്തിലെ സുരേഷ് ബാബു, വിഎച്ച്പി അര്‍ച്ചക് പുരോഹിത് ജില്ലാ പ്രമുഖ് വിജയന് എന്നിവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് കെ.പി. ബാലചന്ദ്രന്പിളള, സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണന്, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ഗീതാശങ്കര്‍, സംസ്ഥാന സത്സംഗ പ്രമുഖ് കെ.എസ്. ഓമനക്കുട്ടന്, ജില്ലാ സേവാപ്രമുഖ് കെ.പി. പ്രകാശ്, ജില്ലാ ധര്‍മ്മരക്ഷാ പ്രമുഖ് കെ.എം. പൊന്നുണ്ണി, ജില്ലാ ട്രഷറര്‍ കെ.ജി. ലക്ഷ്മണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: