ആലപ്പുഴ: പുന്നപ്രയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ വീട്ടമ്മയ്ക്കും യുവാവിനും മര്‍ദ്ദനമേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര കപ്പക്കട സിത്താര കോട്ടേജില്‍ സത്യന്റെ ഭാര്യ വത്സല (48)യെയാണു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീടിനു സമീപംഅയല് വാസിയുടെ മര്‍ദനമേല്‍ക്കുകയായിരുന്നു. അറവുകാടു ക്ഷേത്രത്തിനു സമീപനം പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് അറവുകാട് തിരുവല്ല മഠത്തില്‍ അനുരുദ്ധന്റെ മകന് അശോക (35)നാണ് മര്‍ദ്ദനമേറ്റത്. പുന്നപ്ര സ്വദേശിയായ വയലാര്‍ എന്ന രാജേഷ് തന്നെ അകാരണമായി മര്‍ദിക്കുകയായിരുന്നെന്ന് അശോകന് പോലിസിനു കൊടുത്ത മൊഴിയില്‍ പറയുന്നു. പ്രതികള്‍ക്കു വേണ്ടി പുന്നപ്ര എസ്ഐ: ജയന്റെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: