ആലപ്പുഴ: എസ്എന്‍ഡിപി യോഗം അമ്പലപ്പുഴ യൂണിയന് നടപ്പാക്കുന്ന സൗജന്യ സിവില്‍ സര്‍വീസ് ഫൗണ്ടേഷന് ക്ലാസുകള്‍ ഡിസംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് യൂണിയന് കോണ്‍ഫറന്‍സ് ഹാളില്‍ ഡോ. ഡി. ബാബുപോള്‍ ഉദ്ഘാടനം ചെയ്യും. അഭിരുചി പരീക്ഷയില്‍ അര്‍ഹത നേടിയ 60 വിദ്യാര്‍ത്ഥികളടങ്ങുന്ന ബാച്ചിനാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. വരുന്ന അഞ്ചുവര്‍ഷം കൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നതിനും നേട്ടങ്ങള്‍ കൈവരിക്കുന്നതിനും പിന്നോക്ക വിഭാഗത്തിലെ കുട്ടികളെ പ്രാപ്തരാക്കുന്നതിനാണ് യൂണിയന് ലക്ഷ്യമിടുന്നത്. യൂണിയന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ യൂണിയന് പ്രസിഡന്റ് കലവൂര്‍ എന്‍.ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. യോഗം അസി. സെക്രട്ടറി പി. ഹരിദാസ് ആശംസാ പ്രസംഗം നടത്തും. യൂണിയന് സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന് സ്വാഗതവും എ.കെ. രങ്കരാജന്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: