ശബരിമല: പമ്പയിലേക്ക് വരുന്ന നിലയ്ക്കല്‍ ഇലവുങ്കല്‍ റോഡില്‍ ഭക്തര്‍ പുലിയെ കണ്ടെതായി അഭ്യൂഹം. ഇന്നലെ രാത്രി 7.45 ഓടെ ഇതുവഴികടന്നുവന്ന അയ്യപ്പഭക്തരുടെ വാഹനത്തിന് മുന്‍പിലൂടെ പുലി റോഡ് മുറിച്ച് കടന്നുപോകുകയായിരുന്നുവെന്ന് പറയുന്നു. ഉടന്‍ തന്നെ ഇവര്‍ പോലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിക്കുകയും, പോലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഈ പ്രദേശത്ത് പരിശോധനയും നടത്തി. സംഭവത്തെതുടര്‍ന്ന് ഇതുവഴി കടന്നുവരുന്നതും പോകുന്നതുമായ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പടെയുളള വാഹനങ്ങള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: