ആലപ്പുഴ: സിപിഎമ്മില്‍ ജില്ലയില്‍ നിലനില്‍ക്കുന്ന വിഭാഗീയത പരിഹരിക്കാനുള്ള സിപിഎം സെക്രട്ടറി പിണറായി വിജയന്റെ ദൗത്യവും വിജയം കണ്ടില്ല. ബുധനാഴ്ച പിണറായിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന സമ്മേളന ശേഷം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ച് പിരിയുകയായിരുന്നു. യോഗത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ പിണറായി ഇരുപക്ഷത്തെയും വിമര്‍ശിച്ചു. ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള നടപടികള്‍ നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും പിണറായി അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മറ്റി യോഗത്തില്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: