ആലുവ: ആലുവ നഗരത്തിലെ അനധികൃത നിര്‍മ്മാണത്തിനെതിരെ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ധര്‍ണ്ണ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ അനുമതിപോലും വാങ്ങിക്കാതെ ഇത്തരം നിര്‍മ്മാണം വ്യാപിച്ചുവരുന്നതും നിരവധി പരാതികള്‍ ലഭിച്ച ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാത്തതിലും ഗുരുതരമായ അഴിമതി നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
എത്രയും പെട്ടെന്ന് നഗരസഭാ അധികാരികള്‍ ഇത്തരം കെട്ടിടങ്ങള്‍ക്കെതിരെ ഉടന്‍ നടപടി എടുക്കുന്നില്ലായെങ്കില് ബിജെപിയും യുവമോര്‍ച്ചയും ചേര്‍ന്നുകൊണ്ട് വലിയ പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷധര്ണ്ണയില് യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ദിനില്‍ ദിനേശ് അധ്യക്ഷത വഹിച്ചു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി, ജനറല്‍ സെക്രട്ടറിമാരായ കെ.ജി. ഹരിദാസ്, എ. സെന്തില്‍കുമാര്‍, സെക്രട്ടറി ടി.എസ്. ഷാജി, വൈസ് പ്രസിഡന്റ് അഡ്വ. പി. ഹരിദാസ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കാശിനാഥ്, യുവമോര്‍ച്ച നേതാക്കളായ മണ്ഡലം ജനറല്‍ സെക്രട്ടറി പി.എം. രാഗേഷ്, വൈസ് പ്രസിഡന്റുമാരായ മിഥുന് ചെങ്ങമനാട്, വി.എസ്. സുനില്‍രാജ്, മണ്ഡലം സെക്രട്ടറി സുജിത്ത് തുരുത്തിശ്ശേരി, നേതാക്കളായ രജീഷ് പുതിയോടം, നവീന്‍ ശ്രീമൂലനഗരം, അയ്യപ്പദാസ്, വിഷ്ണു, അരുണ്‍ എ.എസ്., എസ്സി മോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം ബേബി നമ്പോലി, രാജേഷ് കുന്നത്തേരി, രഞ്ജിത്ത് കെ.കെ., ശ്രീനാഥ് നായ്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: