ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ സംവിധായകന് കെ. ബാലചന്ദര്‍ (84) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.
വാര്‍ധക്യസഹജമായ അവശതകളും പനിയും മൂത്രാശയ രോഗവും മൂലം പത്തു ദിവസമായി ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആരോഗ്യം മോശമാകുകയായിരുന്നു.
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സൂപ്പര്‍താരം രജനീകാന്തിനെ സിനിമയിലേക്കു കൊണ്ടുവന്നത് ബാലചന്ദറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: