ചാലക്കുടി: ലോക രാഷ്ട്രങ്ങളുടെ മുന്പില് ഭാരതത്തെ ഒന്നാമതെത്തിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. സിപിഎം വിട്ട് ബിജെപിയിലെത്തിയ പ്രവര്‍ത്തകര്‍ക്ക് മേലൂര്‍ പഞ്ചായത്തില്‍ നടന്ന സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാന്‍ നിരവധി ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കുമ്പോള്‍ അതിനെയെല്ലാം എതിര്‍ക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും. മോദിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ജനങ്ങള്‍ തള്ളിക്കളയുന്നത് കൊണ്ടാണ് ദിനം പ്രതി ആയിരങ്ങള്‍ ബിജെപിയിലേക്ക് എത്തുന്നത്. പഞ്ചായത്ത് സമിതി പ്രസിഡന്റ് ബിബിന്‍ കാട്ടുങ്ങല്‍ അധ്യക്ഷത വഹിച്ചു. സിപിഎം ഭരിക്കുന്ന മേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.എന്‍.സുരേഷ്, എം.വി.സുരേഷ് തുടങ്ങി ഇരുനൂറോളം പേരാണ് മേലൂര്‍ പഞ്ചായത്തില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ക്കുള്ള മെമ്പര്‍ ഷിപ്പ് വിതരണവും എ.എന്‍.രാധാകൃഷ്ണന് നിര്‍വഹിച്ചു.
അടിച്ചിലി തുളസിദാസ് നഗറില്‍ നടന്ന പൊതുയോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ്.ജില്ലാ ജനറല്‍ സെക്രട്ടറി എ.ഉണ്ണികൃഷ്ണന്, മണഡലം പ്രസിഡന്റ് ടി.വി.ഷാജി, മണ്ഡലം ഭാരവാഹികളായ ബൈജു ശ്രീപുരം, കെ.ഡി.ഗംഗാധരന്, ജില്ലാകമ്മിറ്റിയംഗം പി.ആര്.ശിവപ്രസാദ്, സംസ്ഥാന സമിതിയംഗം അഡ്വ,സൂധീര്ബേബി, ന്യൂനപക്ഷ മോര്‍ച്ച ഭാരവാഹികളായ വി.കെതങ്കച്ചന്, ബ്ലെസന്‍ ജോസ്, ബിദീഷ് മംഗലത്ത്, വ്യാപാര സെല്‍ സംസ്ഥാന കണ്‍വീനര്‍ ഋഷി പല്‍പ്പു, ടി.ടി.ആന്റു.രാധാ വേലായൂധന്, കെ.എസ്.രവീന്ദ്രന്, നാരായണന് കുറ്റിച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.
പൊതുയോഗത്തിന് മുന്നോടിയായി കുന്നപ്പിള്ളിയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. വിസന്റ് വില്സന്, എ.എ.മനോജ്, ബിതീഷ് മംഗലത്ത്, ലൈജൂ മാക്കാട്ടില്‍, അരൂണ്‍ ഗോപിനാഥ്, ബിബിന്‍ വിശ്വംഭരന്, രാജു.കെഎസ്, ശ്രീജിത് എം.ആര്,പ്രതീഷ്, സൂനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: