കൊച്ചി: കാലഘട്ടത്തിന്റെ ആവശ്യത്തിനു ഉത്തരം നല്‍കുകയാണ് ബജറ്റിന്റെ കാതലായ ധര്മ്മമെന്ന്ധനകാര്യമന്ത്രി കെ.എം. മാണിപറഞ്ഞു. ബജറ്റുകള്‍ ജനകീയ പ്രശ്നങ്ങള്‍ക്ക് മറുപടി നല്കുന്നതാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചിശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ കെ.എം. മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ്, സംസ്ഥാന വാണിജ്യനികുതിവകുപ്പ്, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ബജറ്റ് ചര്ച്ചഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭവങ്ങള്‍ തീരെ പരിമിതമാണെങ്കിലും ആവശ്യങ്ങള്‍ അതിവിപുലമാണെന്നും അതിനിടയില്‍ സമഗ്രവികസനം ലാക്കാക്കിയുള്ള മുന്‍ഗണനാക്രമം ആണ് അവശ്യമെന്ന് മന്ത്രി മാണി പറഞ്ഞു. വികസനംഎല്ലാ ജനങ്ങളിലും എത്തുകയെന്നതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുസാറ്റ് വൈസ്ചാന്‍സലര്‍ ഡോ. ജെ. ലത അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജോസ് ജേക്കബ്, കുസാറ്റ് സിന്‍ഡിക്കേറ്റംഗവും മറൈന്‍ സയന്‍സ് ഫാക്കല്‍റ്റി ഡീനുമായ ഡോ. കെ. സാജന്, പ്രസാധകവിഭാഗം ഡയറക്ടര്‍ ഡോ. എസ്. അനില്‍കുമാര്‍ കെഎംഎംസിബിഎസ്. കോ-ഓര്ഡിറ്ററായ ഡോ. സാബുതോമസ് എന്നിവര്‍ പ്രസംഗിച്ചു. കെ.എം. മാണിയുടെ 11 ബജറ്റുകളിലെ ക്ഷേമപദ്ധതികളെക്കുറിച്ച് ഡോ. സാബുതോമസ് എഡിറ്റ് ചെയ്ത് കുസാറ്റ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഗ്രന്ഥം വൈസ്ചാന്‍സലര്‍ ഡോ. ജെ. ലതപ്രകാശനംചെയ്തു. ആദ്യകോപ്പി ഡോ. കെ. സാജന് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: