പുനലൂര്‍: പരശുരാമ പ്രതിഷ്ഠിതമായ പ്രസിദ്ധമായ അച്ചന്‍കോവില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ രഥോത്സവത്തിന് മുന്നിലായി അകമ്പടി സേവിക്കുന്നതും ആചാരപരമായി ഏറെ പ്രാധാന്യമുള്ളതുമായ അന്നക്കൊടി കോന്നി പുതിയകാവ് ക്ഷേത്രത്തില്‍ നിന്നും ഇന്ന് വൈകിട്ട് നാലിന് കല്ലാര്‍ റെയിഞ്ചാഫീസ് ജംഗ്ഷനില്‍ എത്തിച്ചേരും.
ഇവിടെ നിന്നും വാദ്യഘോഷങ്ങളോടെ ഭക്തജനങ്ങള്‍ സ്വീകരിച്ച് അച്ചന്‍കോവില്‍ ക്ഷേത്രസമുച്ചയത്തിന് സമീപം അന്നക്കൊടി സൂക്ഷിക്കും. 25ന് രാവിലെ 11ന് അന്നക്കൊടി പതിനെട്ടാം പടിക്ക് താഴെ പൂജകള്‍ക്കുശേഷം ആചാരത്തനിമയില്‍ രഥോത്സവത്തിന് അകമ്പടി സേവിക്കും. ഇന്നത്തെ സ്വീകരണത്തോടനുബന്ധിച്ച് സ്വീകരണ സ്ഥലത്ത് പടിഞ്ഞാറെകരക്കാരുടെ വകയായി വമ്പിച്ച ആഘോഷവും അന്നദാനവും നടക്കും.
വൈകിട്ട് ആറിന് കടവൂര്‍ സന്തോഷ് ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന രാഗസുധ, 6.30ന് ദീപാരാധന, എട്ടിന് കൊല്ലം കെ.ആര്.പ്രസാദ് അവതരിപ്പിക്കുന്ന നൃത്തനാടകം അഗ്നിപുത്ര, മുദ്ര പത്തനംതിട്ട അവതരിപ്പിക്കുന്ന കാക്കാരിശ്ശി നൃത്തസംഗീത നാടകം എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: