തിരുവനന്തപുരം: എം. എം ഹസന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഞ്ചിച്ചുവെന്ന് ടി.എന്‍ പ്രതാപന്.
ജനപക്ഷയാത്രയുടെ സമയത്ത് മദ്യനിരോധനത്തെ ഹസന് അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹസന് നയംമാറ്റത്തിന്റെ വ്യക്താവായി മാറി.
നയംമാറ്റത്തെ അനുകൂലിക്കും മുമ്പ് ഹസന് അണികളോട് മാപ്പ് പറയണമായിരുന്നുവെന്നും പ്രതാപന് പറഞ്ഞു. എം.എം. ഹസന്റെ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മദ്യനയത്തിനെതിരെ ഹസന് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും നിരന്തരം വിമര്‍ശിക്കുന്ന പ്രതാപനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് എം.എം. ഹസന് പ്രസ്താവന ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: