ആലപ്പുഴ: തോട്ടപ്പള്ളിയിലും പുന്നപ്രയിലുമുണ്ടായ രണ്ടു വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ പത്തുപേര്‍ക്കു പരിക്കേറ്റു. തോട്ടപ്പള്ളി സ്പില്‍വേക്ക് സമീപം മത്സ്യതൊഴിലാളികളുമായി പോയ മിനിലോറി കണ്ടെയ്നര്‍ ലോറിയിടിച്ച് ഏഴുപേര്‍ക്ക് പരിക്ക് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ കോട്ടയംപൂന്തുരുത്തില് അറക്കല്‍ പാഠം വീട്ടില്‍ ജോസഫിന്റെ മകന് ഷിബു (30), ക്ലീനര്‍ പുന്തുരുത്തി മിനിഹൗസില് രഞ്ജിത് (31), മിനി ലോറിയില്‍ സഞ്ചരിച്ചിരുന്ന മത്സ്യതൊഴിലാളികളായ തിരുവനന്തപുരം പുല്ലുവിളയില്‍ കോട്ടംവിളക്കല് വീട്ടില്‍ ആന്റണി രാജു (45), തോട്ടുംപുരയിടത്തില് ക്ലീറ്റസ് (38), കിണറ്റടി വിളകം വീട്ടില്‍ ജോര്‍ജ് (55), കിണറ്റടിവിളകം വീട്ടില്‍ ജോര്‍ജ് (55), കിണറ്റുവിളകംവീട്ടില് സാജു (35) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം.
ചാവക്കാട് നിന്നും തിരുവനന്തപുരത്തേക്ക് മത്സ്യതൊഴിലാളികളുമായി പോയ മിനിലോറി എതിര്‍ദിശയില്‍ നിന്നും വന്ന കണ്ടയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഓടികൂടിയ നാട്ടുകാരും സംഭവമറിഞ്ഞെത്തിയ ആലപ്പുഴ ഡിവൈഎസ്പി: ജോണ്സണ് ജോസഫ്,അമ്പലപ്പുഴ സിഐ: സാനി, എസ്ഐ: ജിത്വേഷ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രദാസിന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. അപകടപ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ദേശീയപാതയില്‍ മൂന്ന് മണിക്കൂറോളം ഗതാഗതതടസം നേരിട്ടു.
എന്നാല്‍ മിനിലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അമ്പലപ്പുഴ പോലീസ് പറഞ്ഞു. അപകടത്തില്‍പെട്ട ആരുടെയും പരിക്ക് ഗുരുതരമല്ല. പോലീസിന്റെ കഠിനപരിശ്രമത്തോടെ പുലര്‍ച്ചെ നാലോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ദേശീയപാതയില്‍ പുന്നപ്ര കളിത്തട്ടിന് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് മൂന്നുപേര്‍ക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കിഴവനതൈവീട്ടില് ഉമ്മര്കൂട്ടിയുടെ മകന് അഷറഫ് (47) കരുനാഗപ്പളളി കുരിത്തറ അക്ഷയനിവാസില്‍ ബാബുവിന്റെ ഭാര്യ ശിവദായനി (50), ബൈക്ക് ഓടിച്ചിരുന്ന ഇവരുടെ മകന് അക്ഷയദത്ത് (18) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുദിശയില്‍ നിന്നും ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. പുന്നപ്ര പോലീസ് മേല്നപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: