ആലപ്പുഴ: കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്ത്.
മദ്യനയത്തിന്റെ കാര്യത്തില്‍ സുധീരന് ആറാംകൂലിയാണെന്ന് തെളിഞ്ഞതായി വെള്ളാപ്പള്ളി പറഞ്ഞു.
കാലഹരണപ്പെട്ട അഭിപ്രായങ്ങള്‍ പറഞ്ഞ് കൈയടി വാങ്ങാന്‍ ശ്രമിച്ചാല്‍ ഇതായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. സുധീരന്റെ അഭിപ്രായം മൂലം എ,ഐ ഗ്രൂപ്പുകള്‍ ശക്തിപ്പെട്ടു.മദ്യനയത്തില്‍ തെറ്റുപറ്റിയെന്ന് എല്ലാ രാഷ്ട്രീയ നേതാക്കളും രഹസ്യമായി സമ്മതിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: