ശബരിമല: പമ്പയില്‍ കുളികഴിഞ്ഞ് ശരണം വിളികളുമായി കരിമലയും നീലിമലയും താണ്ടി അയ്യപ്പനെ കാണാനാഗ്രഹിച്ചെത്തുന്ന ഭക്തര്‍ക്ക് ശരീരത്തിന് അസ്വസ്ഥത പലപ്പോഴും അനുഭവപ്പെടാറുണ്ട്.
ദര്‍ശനപുണ്യം തേടിയെത്തുന്ന ഭക്തര്‍ക്ക് അനാരോഗ്യം തീര്‍ക്കുന്ന മാര്‍ഗതടസങ്ങള്‍ ഒഴിവാക്കാനാണ് ദേവസ്വം ബോര്‍ഡ് ഡോളി സര്‍വീസ് ഒരുക്കിയിരിക്കുന്നത്.
പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള അഞ്ച് കിലോമീറ്ററാണ് ഡോളി സൗകര്യം ലഭ്യമാകുന്നത്. ചൂരല്‍കൊണ്ട് നിര്‍മിച്ച കസേര മരകഴകളുമായി ബന്ധിച്ചാണ് ഡോളി തയ്യാറാക്കുന്നത്. പമ്പ അന്നദാന മണ്ഡപം, ചെളിക്കുഴി, നീലിമല എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും ഡോളിയുടെ സേവനം ലഭ്യമാണ്. യാത്രയ്ക്ക് മുമ്പ് ദേവസ്വംബോര്‍ഡിന്റെ ഓഫീസില്‍ പണമടച്ച് രസീത് കൈപ്പറ്റണം.
സന്നിധാനത്തേക്കും തിരിച്ച് പമ്പയിലേക്കും 3,400 രൂപയും സന്നിധാനത്തേക്ക് മാത്രം 2,000 രൂപയുമാണ് അടയ്ക്കേണ്ടത്. ഇതില്‍ 200 രൂപ ദേവസ്വം ബോര്‍ഡിനുള്ള ഫീസാണ്. ബാക്കി തുക ഡോളി ചുമക്കുന്നവര്ക്കാണ്. തൊഴിലാളികളില്‍ അധികവും തമിഴ്നാട്ടില്‍ നിന്നുള്ളവരാണ്. പീരുമേട്, കാട്ടാക്കട, കുമളി, പാറശാല എന്നിവിടങ്ങളില്‍ നിന്നുളള തൊഴിലാളികളുമുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: