കൊട്ടാരക്കര: വെട്ടിക്കവല പഞ്ചായത്തില്‍ വിജിലന്‍സ് റെയ്ഡ്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലുള്‍പ്പടെ ഭവനനിര്‍മ്മാണ പദ്ധതിയില്‍ വ്യാപക ക്രമക്കേട് നടന്നതായി പരിശോധനയില്‍ കണ്ടെത്തി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അനര്‍ഹരായവര്‍ക്കും ക്രമക്കേടിലുടെ ആനുകൂല്യങ്ങള്‍ നല്‍കിയതിന്റ തെളിവുകള്‍ സംഘത്തിന് ലഭിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് വിജിലന്‍സ് സംഘം പരിശോധന ആരംഭിച്ചത്. പ്രസിഡന്റ് തലച്ചിറ അസീസിന്റെ വാര്‍ഡില്‍ ഐഎവൈ പദ്ധതിയില്‍ വീട് ലഭിക്കുന്ന പട്ടികയില്‍ പതിനേഴാമതായി ഉള്പ്പട്ടയാള് പഞ്ചായത്ത് ലിസ്റ്റില്‍ ഒന്നാമതെത്തിയതായും കമുകുംകോട്, കടുവപ്പാറ വാര്‍ഡുകളില്‍ നടന്ന ഗ്രാമ സഭയുടെ മിനിട്ട്സ് പോലും സെക്രട്ടറിയുടെ വശം ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
സെക്രട്ടറിക്കും, വിഇഒയ്ക്കും ക്രമക്കേടില്‍ പങ്കുണ്ട്്. വിജിലന്‍സിന് ലഭിച്ച അഞ്ച് പരാതികളില്‍ നാലിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ആശ്രിതര്‍ക്കോ ആണ് വീട് നല്‍കിയതെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടാതെ വീടിന്റെ വലുപ്പത്തിലും മാറ്റം വരുത്തിയതായി പരിശോധനയില്‍ കണ്ടെത്തി. സ്ഥലം നേരില്‍കണ്ടു പരിശോധിച്ചാലേ ക്രമക്കേടുകള്‍ കൂടുതല്‍ വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
വിജിലന്‍സ് സിഐ സിനി ഡെന്നീസ്, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥരായ കെ.മോഹനന്‍പിള്ള, സുധീര്‍, സിറാജ്, അശോകന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊട്ടാരക്കര പഞ്ചായത്തില്‍ സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം അടയ്ക്കുന്നതു സംബന്ധിച്ച കണക്കുകളില്‍ വീഴ്ചയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: