കോട്ടയം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കേരളാ കോണ്‍ഗ്രസ് നാഷണലിസ്റ്റ് ചെയര്മാന് അഡ്വ. നോബിള്‍ മാത്യു ഇന്നുമുതല്‍ കോട്ടയത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഗാന്ധിസ്ക്വയറില്‍ നടക്കുന്ന സമരം രാവിലെ 11ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. പത്മനാഭന് ഉദ്ഘാടനം ചെയ്യും.ഒരുകോടി രൂപ കോഴ വാങ്ങിയതിന് ദൃക്സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും സ്പഷ്ടമായിരിക്കെ പ്രതിയെ ഉടനടി അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യണമെന്ന് നോബിള്‍ മാത്യു ആവശ്യപ്പെട്ടു.
പത്രസമ്മളനത്തില്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിജി മണ്ഡപവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: