ആലുവ: ശ്രീനാരായണ ഗുരുവിന്റെ പാദസ്പര്ശമേറ്റ് പവിത്രമായ ആലുവ അദ്വൈതാശ്രമത്തിന്റെ മണ്ണില്‍ 82-ാംമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് സ്വീകരണം നല്കി.
വൈകിട്ട് ഏഴോടെ അദ്വൈതാശ്രമത്തിലെത്തിയ പദയാത്രക്ക് ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ നേതൃത്വത്തില്‍ വരവേറ്റു.വ ഗുരുദേവ പ്രതിമയില്‍ ശിവസ്വരൂപാനന്ദ സ്വാമി ഹാരാര്‍പ്പണം നടത്തി.
തുടര്‍ന്ന് പദയാത്ര ക്യാപ്റ്റന്‍ ടി. വി. രാജേന്ദ്രന്, കോര്‍ഡിനേറ്റര്‍ കൊടപ്പുള്ളി പുരുഷോത്തമന്, ജനറല്‍ കണ്‍വീനര്‍ കെ. എസ്. ജെയിന് എന്നിവരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.
എസ്എന്‍ഡിപി യോഗം മുന്‍ കൗണ്‍സിലര്‍ ഇ.കെ. മുരളീധരന് മാസ്റ്റര്‍, ഗുരുധര്‍മ്മ പ്രചരണ സഭ ജില്ലാ വൈസ് പ്രസിഡന്റ് സി.ഡി. സുബ്രഹ്മണ്യന് എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു.
പീതാംബര വേഷധാരികളായ നൂറുകണക്കിന് ശ്രീനാരായണീയരാണ് കഴിഞ്ഞ വ്യാഴാഴ്ച്ച മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച പദയാത്രയില്‍ പങ്കെടുക്കുന്നത്.
ഇന്നലെ രാവിലെ ചെറായി ഗൗരീശ്വരം ക്ഷേത്രത്തില്‍ നിന്ന് രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ചു.
ആലുവയില്‍ മാളികംപീടിക, യുസി കോളേജ്, പറവൂര്‍ കവല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് അദ്വൈതാശ്രമത്തിലെത്തിയത്.
എസ്എന്‍ഡി.പി യോഗം ആലുവ യൂണിയന് പറവൂര്‍ കവലയില്‍ സ്വീകരണം നല്കി.
അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.എസ്. സ്വാമിനാഥന്, കെ. കെ. മോഹനന്, ആര്. കെ. ശിവന്, എ. എന്‍. രാമചന്ദന്‍, ടി. കെ. ബിജു, വി. സന്തോഷ് ബാബു, ടി. എസ്. അരുണ്‍, തോട്ടയ്ക്കാട്ടുകര ഈഴവ സമുദായ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ടി. കെ. രാജപ്പന് എന്നിവര്‍ സ്വീകരണം നല്കി. ഗുരുധര്‍മ്മ പ്രചരണ സഭ നേതാക്കളായ എം.വി. മനോഹരന് , പി.സി. ബിബിന്‍, പി.എസ്. സിനീഷ്, എന്നിവരും പദയാത്രക്ക് നേതൃത്വം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: