ശബരിമല: നാല്‍പ്പത്തൊന്നുദിവസത്തെ കഠിനവ്രതത്തിനൊടുവില്‍ പമ്പയില്‍ കുളികഴിഞ്ഞ് കരിമലയും നീലിമലയുംതാണ്ടി സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍.ശരണം വിളികളോടെ പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ കണ്ട് മാളികപ്പുറം ചുറ്റി മലയിറങ്ങാനൊരുങ്ങുന്ന ഭക്തര്‍ ശബരിമല പോസ്റ്റോഫീസില്‍ കയറാന്‍ മറക്കാറില്ല.
കയ്യില്‍ കരുതിയ പോസ്റ്റുകാര്‍ഡില്‍ സ്വാമിശരണം എന്ന ഒരുവരിമാത്രമെഴുതി പോസ്റ്റുചെയ്യും. ആദ്യമൊക്കെ ഈകാഴ്ച പലര്‍ക്കും അത്ഭുതമായിരുന്നു. ചിലര്‍ ഇതിന്റെ പ്രാധാന്യത്തെപ്പറ്റി വിവരിച്ചപ്പോഴാണ് അയ്യപ്പന്മാര് പോസ്റ്റ് ഓഫീസിലേക്ക് കൂടുതലായി എത്തിത്തുടങ്ങിയത്.
ശബരിമല പോസ്റ്റ് ഓഫീസില്‍ നിന്ന് അയക്കുന്നതും ഇവിടെയെത്തി മടങ്ങുന്നതുമായ എല്ലാ പോസ്റ്റുകാര്ഡികള്ക്കും ഇല്ലെന്ഡുകള്ക്കും പുറത്ത് പതിപ്പിക്കുന്ന മുദ്രയാണ് അയ്യപ്പന്മാരെ പോസ്റ്റോഫീസിലേക്ക് ആകര്‍ഷിക്കുന്നത്. പതിനെട്ടാംപടിയും അതിനു മുകളില്‍ ഇരിക്കുന്ന അയ്യപ്പനുമടങ്ങിയ വൃത്താകൃതിയിലെ മുദ്രയാണ് എല്ലാത്തിലും പതിപ്പിക്കുന്നത്.
ലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത ഈ അപൂര്വമുദ്ര ശബരിമല പോസ്റ്റോഫീസിനുമാത്രം സ്വന്തമാണ്. പോസ്റ്റ്ഓഫീസ് ആരംഭിച്ചകാലം മുതല്‍ മുദ്ര നിലവില്‍വന്നതാണ്. ഈ മുദ്ര പതിപ്പിക്കാന്വേണ്ടിമാത്രം പുതുവത്സര-ക്രിസ്തുമസ് ആശംസകള്‍ ശബരിമലയിലെത്തി അയക്കുന്ന അയ്യപ്പഭക്തരുമുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന ഈ ഭാഗ്യം പരമാവധി പ്രയോജനപ്പെടുത്താന്‍ അയ്യപ്പന്മാര് മറക്കാറുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: