ന്യൂദല്‍ഹി: അടുത്ത ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 40 സീറ്റുവരെ ലഭിച്ച് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സര്‍വേ. ഇന്ത്യാ ടുഡേ-സിസേറോ ഗ്രൂപ്പ് സര്‍വേയാണിത്.
ആംആദ്മി പാര്‍ട്ടിക്ക് ആകെയുള്ള 70 സീറ്റില്‍ 31 സീറ്റുവരെയും കോണ്‍ഗ്രസിന് അഞ്ചു സീറ്റുവരെയും ലഭിച്ചേക്കുമെന്നാണ് സര്‍വേ ഫലം. എന്നാല്‍ ബിജെപിക്ക് ദല്‍ഹിയില്‍ നേതാവിന്റെ അഭാവം ഉണ്ടെന്നും അതിനാല്‍ നേതാവെന്ന നിലയില്‍ കേജ്രിവാളിനാണ് 35 ശതമാനം പേരുടെ പിന്തുണയെന്നും സര്‍വേ പറയുന്നു.
ബിജെപിക്കുള്ള വോട്ട് നരേന്ദ്രമോദിക്കുള്ള പിന്തുണയാണെന്നാണ് സര്‍വേ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: