കൊച്ചി:അശാസ്ത്രീയവും അട്ടിമറിക്കപ്പെട്ടതുമായ പച്ചാളം മേല്‍പ്പാലനിര്‍മ്മാണം ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് തുടരുന്നത് സമരസമതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇത് യഥാര്‍ത്ഥ പാലമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിര്‍മ്മാണമെന്ന് നേതാക്കള്‍ ആരോപിച്ചു.
ബിജെപി ജില്ലാപ്രസിഡന്റ് പി. ജെ. തോമസ്, സെക്രട്ടറി സജികുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലും സംഘപരിവാര്‍ ജനകീയസമിതി എന്നിവരുടെ നേതൃത്വത്തിലാണ് പാലംപണി തടഞ്ഞത്.
ബി.ജെ.പി. ജില്ലാപ്രസിഡന്റ് പി.ജെ. തോമസ്, ബി.ജെ.പി. ജില്ലാ സെക്രട്ടറി സജികുമാര്‍, സി.ജി. രാജഗോപാല്‍, ആര്.എസ്.എസ്. ജില്ലാ കാര്യവാഹക് രാജേഷ്ചന്ദ്രന്, ഇ.എന്‍. നന്ദകുമാര്‍, ജനകീയസമരസമിതി നേതാക്കളായ സരിത സന്തോഷ്, ഹേമ സുധീര്‍, സുധീര്‍, ബാബു പച്ചാളം, ലളിത, രഞ്ജിനി ബാബു, അശ വിശേ്വഷ്, അനിത രമേശ്, പച്ചാളം ഭാസി, ജോണി, ഉണ്ണി, മുരളി അയ്യപ്പന്‍കാവ് തുടങ്ങിയവരെ അറസ്റ്റുചെയ്തുനീക്കി.
സ്ഥലം ഏറ്റെടുക്കാതെയും ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെയും പാലം പണിയുമായി മുന്നോട്ടുപോകുകയാണ് കേരളസര്‍ക്കാര്‍.
പോലീസിനെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്തുന്ന നയമാണ് ഹൈബി ഈഡനും ടോണി ചമ്മിണിയും കെ. വി. തോമസും ചേര്‍ന്ന് നടത്തുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. വരുംദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി. നേതൃത്വവും സംഘപരിവാര്‍ നേതൃത്വവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: