മുണ്ടക്കയം: പുഞ്ചവയല്‍, മുരിക്കുംവയല്‍, പുലിക്കുന്ന് തുടങ്ങി പട്ടിവര്‍ഗ്ഗ മേഖലയിലെ ഭൂമിക്കു പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത്നിന്നും എത്രയും വേഗം ഉണ്ടാവണമെന്ന് ബിജെപി മുണ്ടക്കയം പഞ്ചായത്ത് കണ്വന്ഷന് ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ആയിരക്കണക്കിനാളുകള്‍ വര്‍ഷങ്ങളായി ഭൂമിക്ക് പട്ടയം ഇല്ലാത്തതിന്റെ പേരിലുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണ്. മാറിമാറി അധികാരത്തില്‍ ഇരുമുന്നണികളും നല്കിയ വാഗ്ദാനങ്ങള്‍ പാഴ്വാക്കായി മാറിയെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. സാധാരണക്കാരായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത്തല കണ്വന്ഷന് മുന്നറിയിപ്പ് നല്കി.
ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മധു, വൈസ് പ്രസിഡന്റ് കെ.കെ. ശേഖരന്, പഞ്ചായത്ത് പ്രസിഡന്റ് സജി പുലിതൂക്കില്‍, ബിനു വര്‍ഗീസ്, കെ.എം. പുരുഷോത്തമന്, തുളസി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: