ശബരിമല: പുണ്യ നദിയായ പമ്പയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. അയ്യപ്പന്മാര്ഉപേക്ഷിച്ചു പോകുന്ന വസ്ത്രങ്ങള്‍ അപ്പപ്പോള്‍ എടുത്തുമാറ്റുന്നുണ്ട്.
വസ്ത്രങ്ങളും മറ്റ് മാലിന്യങ്ങളും നദിയില്‍ ഉപേക്ഷിക്കരുതെന്ന് മുന്നറിയിപ്പു നല്‍കുന്നുണ്ടെങ്കിലും മിക്കവരും പാലിക്കുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.
വസ്ത്രങ്ങള്‍ കെട്ടിക്കിടക്കുന്നത് മറ്റ് മാലിന്യങ്ങളെ തടഞ്ഞു നിര്‍ത്തുകയും അത് സ്വാഭാവികമായ നീരൊഴുക്കിന് തടസം സൃഷ്ടിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ജീവനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പമ്പ മുതല്‍ അപ്പാച്ചിമേടുവരെയുള്ള സ്ഥലങ്ങളിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ലൈസണ്‍ ഓഫീസര്‍ സരസ്വതി അറിയിച്ചു.
30 -40 പേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് ഇവിടെ ജോലിക്കാരെ വിന്യസിച്ചിരിക്കുന്നത്. പുലര്‍ച്ച നാലിന് ആരംഭിക്കുന്ന ജോലികള്‍ രാത്രി ഏറെ വൈകിയാണ് അവസാനിപ്പിക്കുന്നത്. പാതകളും സമീപപ്രദേശങ്ങളും തൂത്തു വൃത്തിയാക്കുകയും തുടര്‍ന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്ത് ബ്ലീച്ചിങ് പൗഡറിടുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: