ശബരിമല: സന്നിധാനത്ത് ഉണ്ണിയപ്പം, അരവണ പ്രസാദങ്ങള്‍ തയ്യാറാക്കാന്‍ അയ്യപ്പന്മാര് വഴിപാടായി സമര്‍പ്പിക്കുന്ന അരിയും. ഇരുമുടിക്കെട്ടില്‍ നിറയ്ക്കുന്ന അരി അയ്യപ്പന്മാര് ദര്‍ശനം കഴിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക പാത്രങ്ങളില്‍ നിക്ഷേപിക്കും.
‘ഭക്തര്‍ കൊണ്ടുവരുന്ന പച്ചരി, ഉണക്കലരി, ഇടകലര്‍ന്ന അരി എന്നിവ വെവ്വേറെ പാത്രങ്ങളിലാണ് സ്വരൂപിക്കുന്നത്. ഇതിനായി ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ സ്വരൂപിക്കുന്ന അരി ചാക്കുകളിലാക്കി സംഭരിക്കും. ജീവനക്കാര്‍ പ്രാഥമിക തിരച്ചില്‍ നടത്തും. നാണയങ്ങള്‍, തേങ്ങയുടെയും ചിരട്ടയുടെയും കഷ്ണങ്ങള്‍ എന്നിവ മാറ്റുന്നതിനാണ് തെരച്ചില്‍. അതിനുശേഷം യന്ത്രത്തിന്റെ സഹായത്താല്‍ വീണ്ടും വേര്‍തിരിക്കല്‍ നടക്കും. പിന്നീട് പ്രധാന സ്റ്റോറില്‍ എത്തിക്കുന്ന പച്ചരി പൊടിച്ച് ഉണ്ണിയപ്പത്തിനും ഉണക്കലരി അരവണയ്ക്കുമായി വിതരണം ചെയ്യുകയുമാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: