കോട്ടയം: ഫുട്വെയര്-ബാഗ് റീട്ടെയ്ല്‍ ശ്യംഖലയായ സില്‍കോണിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം 20ന് രാവിലെ 11ന് ബേക്കര്‍ ജംഗ്ഷനില്‍ മറ്റീത്ര ബില്‍ഡിംഗില്‍ ചലച്ചിത്രതാരം അമല പോള്‍ നിര്‍വ്വഹിക്കും.
എല്ലാ മുന്‍നിര ബ്രാന്‍ഡുകളും സില്‍കോണ്‍ ഷോറൂമിലുണ്ട്. ഒരു കുടക്കീഴില് എല്ലാത്തരം ഫുട്വെയറുകളും ബാഗുകളും അക്സസറികളും ലഭ്യമാകുന്നു എന്നതാണ് സില്‍കോണിന്റെ സവിശേഷതയെന്ന് ചെയര്മാന് കെ.വി. ഷിറാസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.എം. സുബൈര്‍ എന്നിവര്‍ അറിയിച്ചു.
159 രൂപ മുതല്‍ 9,999 രൂപവരെയുള്ള ഉത്പന്നങ്ങള്‍ ഇവിടെ ലഭിക്കും. വിവാഹ ചെരുപ്പുകള്‍ക്കായി പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നറുക്കെടുപ്പ് സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 11.30ന് അമലാപോള്‍ നറുക്കെടുക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം തത്സമയ സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: