കൊല്‍ക്കത്ത : വിശ്വഹിന്ദു പരിഷത് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ദേശീയ റാലി നാളെ കൊല്‍ക്കത്തയില്‍. ഇതിന്റെ ഭാഗമായി ഷഹീദ് മിനാറില്‍ നടക്കുന്ന സമ്മേളനത്തില്‍ വിഎച്ച്പി നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് എന്നിവര്‍ പങ്കെടുക്കും.
ഹൂഗ്ലി, പൗര, മിഡ്നാപൂര്‍(ഈസ്റ്റ്), മിഡ്നാപൂര്‍ (വെസ്റ്റ്്), ഉത്തര – ദക്ഷിണ 24 പര്ഗാനപ ജില്ല എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 40000ഓളം പേര് റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമ്മേളനത്തിലേക്ക് മിക്ക രാഷ്ട്രീയ പാര്‍ട്ടികളേയും ക്ഷണിച്ചിട്ടുണ്ട്. കൂടാതെ ഭാരത് സേവാശ്രമം, രാമകൃഷ്ണമിഷന്‍, തുടങ്ങിയ ആശ്രമങ്ങളില്‍ നിന്നും വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള സന്യാസി ശ്രേഷ്ഠന്മാരും, സിഖ്, ജൈനമത പ്രമുഖരും റാലിയില്‍ പങ്കെടുക്കും. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി വിരാട് ഹിന്ദു സമ്മേളന് എന്ന പേരില്‍ 700ഓളം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും വിഎച്ച്പിഅറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: