ഗൂവാഹത്തി: ആസാമിലെ ഗോല്പാറാ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലില്‍ മേഘാലയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയിലെ രണ്ട് പേര് കൊല്ലപ്പെട്ടു.
യുണൈറ്റഡ് എ ചിക്ക് ലിബറേഷന്‍ ആര്‍മിക്കെതിരെ(യുഎഎല്എ) പോലീസും സൈനിക വിഭാഗമായ റെഡ് ഹോണ്സും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരര്‍ വധിക്കപ്പെട്ടത്.
ഗോല്‍പാറയിലെ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഇവിടം വളത്തത്.
കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് തങ്ങഛള് പ്രത്യാക്രമണം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
7.65 എം എമ്മിന്റെ രണ്ടു പിസ്റ്റളുകള്‍, രണ്ടു ഗ്രനേഡുകള്‍, വന്‍ തോതിലുള്ള വെടിമരുന്നുകള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ യുഎഎല്എ സംഘത്തില്‍പ്പെട്ട ഭീകരര്‍ ഗോല്‍പാറയിലെ രാഭ ഗ്രാമത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: