ശബരിമല: കേരള സ്റ്റേറ്റ് എക്സൈസ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് ഇന്ന്ചെണ്ടമേളം നടത്തും. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പൂരത്തിനു മേളക്കൊഴുപ്പേകുന്ന പാണ്ടിമേളമാണ് അയ്യപ്പനു മുന്നില്‍ അവതരിപ്പിക്കുന്നത്. വൈകീട്ട് നാലുമുതല്‍ 6.30 വരെയാണ് മേളം നടക്കുന്നത്. തൃശൂര്‍ പൂരത്തിന് മേളം നടത്തുന്ന 50 ല്‍ പരം കലാകാരന്മാരാണ് മേളത്തിനണിനിരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: