മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ നഷ്ടം തുടരുന്നു. 100 പോയിന്റിലധികം നഷ്ടത്തിലാണ് സെന്‍സെക്സില്‍ വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40 പോയിന്റിലധികം നഷ്ടത്തിലാണ്. വില്‍പ്പന സമ്മര്‍ദ്ദം തുടരുന്നതാണ് തുടര്‍ച്ചയായ നഷ്ട്തിന് കാരണം.
രൂപയുടെ മൂല്യത്തകര്‍ച്ചയും ആഗോള വിപണികളില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണങ്ങളും വില്പന തുടരുന്നതിന് കാരണം. രൂപയുടെ മൂല്യത്തില്‍ 34 പൈസയുടെ ഇടിവാണ് ബുധനാഴ്ച ഉണ്ടായത്. 63.87 എ നിലയിലാണ് ഡോളറിനെതിരേ രൂപയുടെ മൂല്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: