ദുംക (ഝാര്‍ഖണ്ഡ്): രാജ്യത്തെ ആദിവാസികളുടെ ഉന്നമനം സാധ്യമായാലെ രാജ്യത്തെ വികസനം പൂര്‍ത്തിയാവുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയയില്‍ ആദിവാസികള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ ഉണ്ടെന്നും അദ്ദെഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഝാര്‍ഖണ്ഡിലെ ദുംകയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ മഹാരാജ്യത്തെ എല്ലാ ആദിവാസി സമൂഹങ്ങളുടെയും ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇവരുടെ ഭൂമി പിടിച്ചെടുക്കാന്‍ ആരെയും ബിജെപി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.
ആദിവാസികളുടെ പക്കലുള്ള മണ്ണ് കൈമാറ്റം ചെയ്യുന്നത് നിരോധിക്കുന്ന രണ്ട് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ആ വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരുന്ന വേളയിലാണ് ആദിവാസി ക്ഷേമത്തിനായി പ്രത്യേകം വകുപ്പ് രൂപീകരിച്ചത്. അതിനായി ഈ സര്‍ക്കാര്‍ ബഡജറ്റില്‍ തുക വകയിരുത്തിയെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: