ആലപ്പുഴ: ക്രിസ്മസ് നക്ഷത്രം സ്ഥാപിക്കാന്‍ മരത്തില്‍ കയറിയ യുവാവിന് വീണ് പരിക്കേറ്റു. ഇയാളെ ഗുരുതരാവസ്ഥയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്കുപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ കാളുതറ വീട്ടില്‍ രാജപ്പന്‍നായരുടെ മകന് രാകേഷി (23)നെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. ക്രിസ്മസ് നക്ഷത്രം സ്ഥാപിക്കാന്‍ വീടിനു സമീപത്തെ മരത്തില്‍ കയറിയ യുവാവ് കാല്‍വഴുതി താഴെ വീഴുകയും മുന്‍ഭാഗത്തെ അഞ്ചോളം പല്ലുകള്‍ അടര്‍ന്നു പോകുകയും കീഴ്ച്ചുണ്ട് കീറിപോകുകയുമായിരുന്നു. ഇയാള്‍ അബോധാവസ്ഥ തരണം ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: