ആലപ്പുഴ: കെഎസ്ആര്‍ടിസി ബസിന്റെ പിന് വാതില്‍ തലക്കടിച്ച് ഗുരുതരമായി പരിക്കേറ്റ പീലിങ് തൊഴിലാളിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിപ്പാട് കുമാരപുരം തകിടിയില്‍ വീട്ടില്‍ ദാസന്റെ ഭാര്യ മിനി (40)യെയാണു വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 14ന് രാവിലെ ഒമ്പതരയോടെ ദേശീയ പാതയില്‍ പുറക്കാട് ഭാഗത്തായിരുന്നു അപകടം. ഡാണാപ്പടിയില്‍ നിന്നും ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ കണ്ടക്ടര്‍ പിന് വാതിലില്‍ കെട്ടിയിരുന്ന കയറില്‍ പിടിച്ച് വാതിലടക്കാന്‍ ശ്രമിക്കുന്നതിനിടെ വാതില്‍ ഇവരുടെ തലയില്‍ അടിക്കുകയായിരുന്നു. തുടര്‍ന്ന് ബസില്‍ നിന്നും തലക്ക് ക്ഷതമേറ്റ് താഴെ വീണ ഇവരെ ബസ് യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അമ്പലപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: