കടയ്ക്കല്‍: ചിതറ ഗ്രാമപഞ്ചായത്ത് രണ്ടായി വിഭജിക്കുന്നതിനുള്ള തീരുമാനം പുതിയ വാദങ്ങളുയര്‍ത്തി അട്ടിമറിക്കാന്‍ നീക്കം. ചിതറ വില്ലേജ് കേന്ദ്രീകരിച്ചും മാങ്കോട് വില്ലേജ് കേന്ദ്രീകരിച്ചുമാണ് പഞ്ചായത്ത് വിഭജനത്തിന് തീരുമാനമുണ്ടായിരിക്കുന്നത്. എന്നാല്‍ പഞ്ചായത്തുകളുടെ കേന്ദ്രത്തെയും പേരിനെച്ചൊല്ലിയും വിവാദങ്ങളുണ്ടാക്കാനാണ് ഒരു കൂട്ടരുടെ പരിശ്രമം.
നിലവിലെ സംവിധാനത്തില്‍ ചിതറ പഞ്ചായത്ത് ആഫിസ് ചിതറ വില്ലേജിലും വിഭജിച്ചുവരുന്ന പഞ്ചായത്ത് മാങ്കോട് എന്ന പേരില്‍ മാങ്കോട് വില്ലേജിലും വരണം എന്ന ആവശ്യമുന്നയിച്ച് നാട്ടുകാര്‍ എഴുതി തയ്യാറാക്കിയ അപേക്ഷ വകുപ്പുമന്ത്രി, ഡയറക്ടര്‍ എന്നിവര്‍ക്ക് നല്‍കിക്കഴിഞ്ഞു. മുതയില്‍, ഇരപ്പില്‍, മാങ്കോട്, ചിറവൂര്‍, കനകമല, തൂറ്റിക്കല്‍, പുതുശ്ശേരി, മതിര, മന്ദിരം കുന്ന് എന്നീ വാര്‍ഡുകളും 14 ഹരിജന്‍ കോളനികളും ഉള്‍പെടുന്നതാണ് മാങ്കോട്.
അതേസമയം മാങ്കോട് മേഖലയില്‍ സര്‍ക്കാര്‍ വക സ്ഥലം ഉണ്ടെന്നിരിക്കേ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടികളുമായി ചിലര്‍ രംഗത്തെത്തി.
പഞ്ചായത്തിന്റെ പേരിനെച്ചൊല്ലിയും സ്ഥലത്തെച്ചൊല്ലിയുമാണ് തര്‍ക്കമുയരുന്നത്. മാങ്കോട് വില്ലേജോഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലനില്‍ക്കെയാണ് പുതിയ പഞ്ചായത്ത് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ നീക്കം നടക്കുന്നത്. നാല് കിലോമീറ്റര്‍ ചുറ്റളവ് ഉള്ള സ്ഥലത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: