ഓയൂര്‍: മാറാരോഗത്തിന്റ പിടിയില്‍ അമര്‍ന്ന് ജീവിതത്തിന് മുന്നില്‍ പകച്ചുപോയ രണ്ട് നിര്‍ധന കടുംബങ്ങളിലെ രോഗികളെ സഹായിക്കാന്‍ സേവാഭാരതിയും ബസുടമയും ജീവനക്കാരും കൈകോര്‍ത്ത് കിട്ടിയ ഇരുപത്തി ആറായിരം രൂപ രണ്ട് കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തു. കൊല്ലം ആര്‍ടിഒ സാമുവല്‍ ആണ് ഇവരുടെ വീടുകളിലെത്തി തുക കൈമാറിയത്.
ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ബിച്ചു, ക്ഷേത്രസംരക്ഷണസമിതി ജില്ലാ അധ്യക്ഷ ഡോ. ശ്രീഗംഗ, സേവാഭാരതി പ്രവര്‍ത്തകരായ സുബാഷ്, വെളിയം മുരളി, അനില്‍, വാസുപിള്ള, മോഹന്‍കുമാര്‍, ശ്യാംകുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
വെളിയം മാലയില്‍ വാര്‍ഡിലെ കൊച്ചനി, കാന്‍സര്‍ ബാധിതയായ പ്ലസ്ടു വിദ്യാര്‍ത്ഥി എന്നിവരുടെ ചികിത്സാര്‍ത്ഥമായിരുന്നു ഒരു ദിവസത്തേക്ക് ടിക്കറ്റില്ലാതെ സര്‍വീസ് നടത്തിയത്. അങ്ങനെ ശേഖരിച്ച തുകയാണ് ഇപ്പോള്‍ കൈമാറിയത്. അമ്പലക്കര-ഓയൂര്‍-കൊട്ടാരക്കര റൂട്ടില്‍ സര്‍വീസ് നടത്തുന്ന കണ്ണമ്പള്ളി ട്രാവല്‍സിന്റെ ഉടമ ലളിതാഭായി അമ്മയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്യകയായി ബസ് വിട്ടു നല്‍കിയത്.
യാത്രക്കാര്‍ യാത്രാതുകയും സംഭാവനയും ബസിനകത്ത് മുന്നിലും പിന്നിലുമായി സ്ഥാപിച്ചിരിക്കുന്ന ബക്കറ്റുകളില്‍ നിക്ഷേപിച്ചായിരുന്നു സമാഹരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ജീവനക്കാരുടെയും സേവാഭാരതി പ്രവര്‍ത്തകരുടെയും അഭ്യര്‍ത്ഥനയും പ്രേരണയായി.
കൂടാതെ റൂട്ടിലെ എല്ലാ പ്രധാന കവലകളിലും പൊതുജനങ്ങളുടെ സഹായവും തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: