ആലപ്പുഴ: വിനോദയാത്രികരുടെ സൗകര്യാര്‍ത്ഥം ആലപ്പുഴ ബീച്ചില്‍ ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനുകള്‍ (എടിഎം) സ്ഥാപിക്കണമെന്നു തത്തംപള്ളി റസിഡന്റ്സ് അസോസിയേഷന് അഭ്യര്‍ഥിച്ചു. ദിവസേന ആയിരക്കണക്കിനു ആള്ക്കാര് എത്തുന്ന ബീച്ചിനു സമീപത്ത് നിലവില്‍ പേരിന് ഒരു എടിഎം മാത്രമാണുള്ളത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയോടു ചേര്‍ന്നുള്ള എടിഎം ബീച്ച് റോഡില്‍ നിന്നു അകത്തോട്ടു ഏകദേശം അഞ്ഞൂറു മീറ്റര്‍ മാറിയാണ്. അവിടേയ്ക്കുള്ള ഇടവഴിയില്‍ രാത്രികാലങ്ങളില്‍ കത്തുന്ന തെരുവു വിളക്കുകളില്ല. കൂടാതെ സദാ വിജനമായി കിടക്കുന്ന പ്രദേശവും സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടാകാനിടയുള്ളയിടവുമാണ്. സ്ത്രീകള്‍ക്ക് കൂട്ടില്ലാതെ അതുവഴി നടക്കാന്‍ പകലാണെങ്കില് പോലും ബുദ്ധിമുട്ടാണ്. ബീച്ച് റോഡിനു വശത്ത് എടിഎമ്മുകള്‍ സ്ഥാപിച്ചാല്‍ അവ വിദേശികള്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്കു പ്രയോജനകരമാകുമെന്നു ടിആര്‍എ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: